Saturday 17 March 2012

ഒരു തൃശൂര്‍ ബസും പിന്നെ ഞങ്ങളും...

കോതമംഗലത്ത് നിന്നും പെരുമ്പാവൂര്‍ കൂടി വീട്ടിലേക്കുള്ള പതിവ് യാത്ര...അന്ന് റെയ്നി കൂടി ഉണ്ട്...പുള്ളിക്കാരിക്കരിടെ വീട് അലുവായിലാണ്...
അലുവാക്ക് അവിടെ നിന്നും എപ്പോഴും ബസുണ്ട്.....വല്ലപ്പോഴും വരുന്ന തൃശൂര്‍ ബസ് പോലല്ല....

പെരുമ്പാവൂര്‍ക്കുള്ള പ്രൈവറ്റ് ബസ്‌ സ്റ്റോപ്പില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട്ബസ് സ്റ്റാന്റിലേക്ക്‌ കുറച്ചു നടക്കാനുണ്ട്...ഒന്നില്‍ കൂടുതലാളുണ്ടെങ്കില്‍ ഞങ്ങള്‍ ഓട്ടോ വിളിക്കും..അന്നുമങ്ങനെ ഓട്ടോ വിളിക്കാന്‍ തീരുമാനിച്ചു..റെയ്നിടെ കയ്യില്‍ കറക്റ്റ് ആലുവ എത്താനുള്ള പൈസയെ ഉള്ളു...ഓട്ടോക്ക് എക്സ്ട്രാ ഇല്ലാ...
അതോണ്ട് മിനി ഓട്ടോക്ക് പൈസ എടുക്കാമെന്ന് സമ്മതിച്ചു..വേറൊരു ദിവസം ഞങ്ങളെടുത്താല്‍ മതിയല്ലോ...അങ്ങനെ ഓട്ടോ വിളിച്ചു....മിനി പൈസ ഒക്കെ
കയ്യിലെടുത്തിരിപ്പാന്നു ....ഓട്ടോ ഇറങ്ങി പേഴ്സ് തപ്പാനുള്ള സമയം ലാഭിക്കാമല്ലോ ...ഓട്ടോക്കാരന് കൊടുക്കാന്‍.... ട്രാന്‍സ്പോര്‍ട്ട്ബസ് സ്റ്റാന്റിലെത്തിയതും
ഒരു തൃശൂര്‍ ബസ്.....ബസ് കണ്ടാല്‍ ഞങ്ങളെല്ലാം മറക്കുമല്ലോ...ഓട്ടോക്കാരന് പൈസ കൊടുക്കണ്ട കാര്യവും അങ്ങനെ മറന്നു..ഓട്ടോ നിര്‍ത്തിയതും മിനി ബാണ്ടക്കെട്ടുമെടുത്ത് ബസിനു പിന്നാലെ ഓടെടാ ഓട്ടം...പിന്നാലെ ഞാനും..റെയ്നി പിന്നാലെ മിനി മിനി എന്ന് വിളിച്ചോണ്ട് ഓടി...
അതിന്റെ പിന്നാലെ ഓട്ടോക്കാരനും...

ഇത്രയൊക്കെ കഷ്ടപ്പെട്ട് ഓടിയിട്ടും ബസ് ബസിന്റെ പാട്ടിനു പോയി...ഞങ്ങളിങ്ങനെ ഓടുന്നതിന്റെ ഇടയില്‍ ഓട്ടോക്കാരന് പൈസ റെയ്നി തന്നെ കൊടുത്തു..
ബസ് കിട്ടാത്തതിന്റെ നിരാശയില്‍ നില്‍ക്കുന്ന ഞങ്ങളോട് റെയ്നി പറഞ്ഞു..ഇനിയേതായാലും നിങ്ങളെ വിശ്വസിച്ചു ഒരു കാര്യത്തിനും ഞാനില്ലാ...റെയ്നിക്ക് ഓട്ടോന്റെ
പൈസ കൊടുത്തു ..അവിടെ നിന്നിരുന്ന ഒരു ആലുവ ബസില്‍ കയറി അവള് പോകുകയും ചെയ്തു..ഒരുപക്ഷെ ബസ്‌ അന്ന് നിര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങലതില് കയറി പോയിരുന്നെങ്കില്‍ റെയ്നി ശരിക്കും കഷ്ടപ്പെട്ട് പോയേനെ...അതിന്റെ ഒരു കുറ്റബോധം ഉണ്ടായിരുന്നെങ്കിലും ഒരു തൃശൂര്‍ ബസും
അതിനു പിന്നാലെ ഓടുന്ന മിനിയും ഞാനും റെയ്നിയും അതിന്റെം പിന്നാലെ ഓടുന്ന ഓട്ടോക്കാരനേം കുറിച്ച് ഓര്‍ത്തപ്പോള്‍ ചിരി അടക്കാനായില്ലാ...

4 comments:

ഹാഫ് കള്ളന്‍||Halfkallan said...

സ്മോള്‍ തീഫികളെ :)

Minimol Baby said...

:P ..Nallonam chirichu..Nalla narmabodham..:)

Rainy said...

Hahahaha...njan entho ithu orkunnilla toh ;))))

Unknown said...

സംഭവം കൊള്ളാം. ചിരി വിരിയിക്കാന്‍ ആകുന്നുണ്ട്. പക്ഷെ ഒന്നു കൂടി സ്രെമിച്ചിരുന്നെങ്കില്‍ ഇതിലും മനോഹരം ആക്കാമായിരുന്നു... ആശംസകള്‍ സുഹൃത്തെ.. http://vigworldofmystery.blogspot.co.uk/2012/08/blog-post.html#comment-form ഇടയ്ക്കു ഇവിടെ കൂടി വരുക