Wednesday 31 October 2007

പാചകം

കല്ല്യാണത്തിനു മുന്‍പ് ഒരാഴ്ച ലീവെടുത്ത് ബാംഗ്ലൂര്‍ നിന്നും വീട്ടിലെത്തിയത് പാചകം പഠിക്കാനാണ്..പരിപ്പു കുത്തിക്കാച്ചുക,ചായ വെയ്ക്കുക എന്നിങ്ങനെയുള്ള മിനിമം വിവരങ്ങള്‍ പോലും പാചകത്തിലില്ലാത്ത ആളാണ്‌ ഞാനെന്നറിഞ്ഞ എന്‍ടെ വുഡ്ബി തന്നെയാണ്‌ പാചകം പഠിക്കുക എന്ന ദൌത്യവുമായി എന്നെ വീട്ടിലേക്ക് പറഞ്ഞയച്ചത്....എന്നെ പാചകം പഠിപ്പിക്കുക എന്ന ശ്രമകരവും ദുഷ്കരവുമായ ദൌത്യം എന്‍ടെ അമ്മ എറ്റെടുത്തു...

മീങ്കറിയാണ്‌ പുള്ളിയുടെ ഇഷ്ട വിഭവം....ഏങ്കില്‍ അതില്‍ നിന്നു തന്നെ തുടങ്ങാം....അതും പറഞ്ഞുകൊണ്ട് അമ്മ ഒരു ചട്ടി നിറയെ മത്തി(ചാള) എടുത്ത് അതില്‍ രണ്ടെണ്ണം നല്ല അസ്സലായി നന്നാക്കി തന്നു..ബാക്കിയുള്ളവ എന്നെ ഏല്‍പ്പിച്ച് അടുക്കളയിലേക്കു വലിഞ്ഞു....ഞാന്‍ അവയെ ആദ്യമായി കാണുന്ന പോലെ തലങ്ങും വിലങ്ങും പരിശോദിച്ചു....എന്നിട്ട് എന്‍ടെ പരീക്ഷണങ്ങള്‍ ആരംഭിച്ചു....ഒരു നാലു മണിക്കൂര്‍ നേരമങ്ങിനെ കടന്നു പോയി....ഞാനെന്‍ടെ ദൌത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു...അമ്മ നന്നാക്കിയ രണ്ടു ചാളക്കുട്ടന്മാര്‍ സുന്ദരന്മാരായിരിക്കുന്നു...എന്‍ടെ ചാളകുട്ടന്മാര്‍ക്കു അമ്മേടേന്‍ടെ പകുതി വലിപ്പമേ ഉള്ളു..മാത്രമോ ഒന്നിനും ഒരു ഉശിരുമില്ല...അവയുടെ എല്ലാ സെല്ല്സും ഇളകി ആകെ അഴകൊഴ എന്നിരിക്കുന്നു......

എന്‍ടെ പ്രയത്നവും കൊണ്ടു ഞാന്‍ അമ്മയുടെ അടുത്തേക്കു പൊയി...അമ്മ അതും കണ്ട് കണ്ണുതള്ളി നില്‍പായി...പാചകം പഠിക്കാനെന്ന പേരില്‍ വന്നെങ്കിലും മകള്‍ടെ തണുപ്പന്‍ സമീപനം കണ്ട് അമ്മയ്ക്കു ടെന്‍ഷനായി...

വീട്ടില്‍ അച്ചന്‌ ഭക്ഷണ കാര്യത്തില്‍ വലിയ വിവരമൊന്നുമില്ല....അമ്മ എന്തു കറിയുണ്ടാക്കിയാലും അതാണ്‌ ആ കറിയുടെ യഥാര്‍ത്ഥ സ്വാദെന്നാണ്‌ അച്ചന്‍ടെ വിശ്വാസം...അച്ചന്‍ അതു യഥാര്‍ത്ഥകറിയെനു കരുതി കഴിച്ചല്ലോ എന്ന ചരിതാര്‍ത്ഥ്യത്തില്‍ അമ്മയ്ക്കു സുഖമായി കിടന്നുറങ്ങാം.......

എന്നാല്‍ എന്‍ടെ കാര്യം അങ്ങിനെയല്ലാ..ഞാന്‍ പൊകുന്ന വീട്ടിലെ അച്ചന്‍ 5-സ്റ്റാര്‍ ഹോട്ടലിലെ ഷെഫ് അമ്മ നല്ല നാടന്‍ പാചകക്കാരി...എന്നൊക്കെ പറഞ്ഞ് എന്നെ ഉഷാറാക്കാന്‍ അമ്മ ഒരു വിഫലശ്രമം നടത്തി!!!!!ഞാനാണെങ്കില്‍ എന്തു 5 സ്റ്റാര്‍ എന്തു പാചകം എന്ന മട്ടില്‍ മന്ദിപ്പായിരിപ്പാണ്...അവസാനം നീയെന്നെ അവരുടെ മുന്നില്‍ നാണം കെടുത്തിയെട്ടേ അടങ്ങു..എന്നും പറഞ്ഞ് അമ്മ മറ്റു പണികളിലേക്കു കടന്നു...

ലോകത്തിലെ ആളുകളെ രണ്ടായി തിരിക്കാം...കാര്യങ്ങള്‍ കണ്ടറിയുന്നവരും കൊണ്ടറിയുന്നവരും....ഞാനെന്തും കൊണ്ടേ അറിയൂ എന്ന വാശിക്കാരിയാണ്‌ എന്നാണ്‌ എന്‍ടമ്മേടെ അഭിപ്രായം..

അങ്ങിനെ കല്ല്യാണം കഴിഞ്ഞു..

എന്‍ടെ ബെറ്റര്‍ ഹാഫ് ഒരു നല്ല പാചകക്കാരനാണ്.അതായിരുന്നെന്‍ടെ പ്രശ്നവും....ഒരു മീങ്കറിയുണ്ടാക്കി കൊടുത്താല്‍ അതു ഒന്നും മിണ്ടാതെ കഴിക്കുമെങ്കിലും അതു യഥാര്‍ത്ഥ മീങ്കറിയല്ലെന്നു പുള്ളിക്കു അറിയാമല്ലോ എന്ന ചിന്ത എന്നെ അസ്വസ്ഥയാക്കി....ആ ചിന്ത എന്‍ടെ ഉറക്കം അപഹരിച്ചു....

പക്ഷെ ഇപ്പോള്‍ ഞാനൊരു കുഴപ്പമില്ലാത്ത പാചകക്കാരിയാണെന്നാണ്‌ എന്നാണ്‌ എന്‍ടെ ഉറച്ച വിശ്വാസം...എങ്കിലും ഞാനത് ആരോടും ചോദിച്ച് കൂടുതല്‍ ഉറപ്പു വരുത്താറില്ല...അതിന്‍ടെ ആവശ്യമില്ലല്ലോ അല്ലേ???അങ്ങനെ അഹങ്കരിച്ചിരിക്കുമ്പോഴാണ്‌ ഒരു ഫ്രണ്ട് ഡിന്നറിന്‌ ക്ഷണിക്കുന്നത്....

ഒരു ഹോട്ടല്‍ അവിടെ ഞങ്ങള്‍ മൂന്നു പേരും ഒരു ടേബിളിനു ചുറ്റും ഇരിക്കുകയാണ്.....രാവിലെ പുട്ടും കടലയും തട്ടിയിട്ടാണ്‌ ഞങ്ങള്‍ വന്നിരിക്കുന്നത്‌...കാലത്തു പുട്ടും ഞാനുണ്ടാക്കിയ നല്ലൊരു കടലക്കറിയും കഴിച്ചതിനാല്‍ വിശപ്പില്ലെന്നു ഫ്രണ്ടിന്‍ടെ അടുത്ത് എന്റെ പ്രിയ ഭര്‍ത്താവു പറഞ്ഞത് ഞാനഭിമാനത്തോടെ കേട്ടു..അങ്ങനെ തലയുയര്‍ത്തി നെഞ്ചു വിരിച്ച് ഇരിക്കുമ്പൊഴാണ്‌ പുള്ളീടെ വക ഒരു ചോദ്യശരം....അതായത് ഈ ഞാന്‍ നോര്‍ത്ത് ഇന്‍ഡ്യന്‍ ഡിഷസ് ഒക്കെ നന്നായി കുക്ക് ചെയ്യുമോ എന്ന്...നോര്‍ത്ത് ഇന്‍ഡ്യന്‍ ഡിഷെന്നു വെച്ചാല്‍ ചപ്പാത്തി മാത്രമാണെന്നായിരുന്നു അടുത്തിടെ വരെ എന്‍ടെ ഉറച്ച വിശ്വാസം...
അല്ല..പുള്ളി കാര്യമായി ചൊദിച്ചതാണോ അതോ ആക്കിയതാണോ????പുള്ളിയുടെ സ്വഭാവമനുസ്സരിച്ച് രണ്ടാമത്തേതാകാനാണ്‌ സാധ്യത.....എന്തായാലും ഇല്ല എന്നൊരൊഴുക്കന്‍ മട്ടില്‍ മറുപടി കൊടുത്ത് ഇനി ഇറ്റാലിയന്‍ തായി ഡിഷസിനേ പറ്റി ഒന്നും ചൊദിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടു കൂടി ഞാന്‍ മെനുവിലേക്കു കണ്ണും നട്ടിരുന്നു...

9 comments:

ദിലീപ് വിശ്വനാഥ് said...

അത് ശരി. അപ്പോള്‍ ഭാര്യയും ഭര്‍ത്താവും കൂടി ഇറങ്ങിയിരിക്കുകയാണല്ലേ?
അവിടെ അദ്ദേഹം സുഹൃത്തുക്കളെ പാര്‍ട്ടിക്കു വിളിക്കുന്നു, ഇവിടെ ഭാര്യ പാചകം പഠിക്കുന്നു.

http://chembuchira.blogspot.com/2007/10/blog-post_31.html

Sreejith K. said...

ഭാര്യയും ഭര്‍ത്താവും അക്ഷരത്തെറ്റിന്റെ കാര്യത്തില്‍ മത്സരമാണോ? എഴുത്ത് തുടരട്ടെ, ആശംസകള്‍.

മറ്റൊരാള്‍ | GG said...

"എന്‍ടെ ബെറ്റര്‍ ഹാഫ് ഒരു നല്ല പാചകക്കാരനാണ്.അതായിരുന്നെന്‍ടെ പ്രശ്നവും....ഒരു മീങ്കറിയുണ്ടാക്കി കൊടുത്താല്‍ അതു ഒന്നും മിണ്ടാതെ കഴിക്കുമെങ്കിലും അതു യഥാര്‍ത്ഥ മീങ്കറിയല്ലെന്നു പുള്ളിക്കു അറിയാമല്ലോ എന്ന ചിന്ത എന്നെ അസ്വസ്ഥയാക്കി....ആ ചിന്ത എന്‍ടെ ഉറക്കം അപഹരിച്ചു....
ഇതിനൊക്കെ ഉറക്കം കളയേണ്ട കാര്യമുണ്ടൊ?

എഴുത്ത് തുടരട്ടേ, ആശംസകള്‍.

ഹാഫ് കള്ളന്‍||Halfkallan said...

Hello ,... ma'm u dint tell u started blogging .... great start .. keep going !

- Praphul

സഹയാത്രികന്‍ said...

അപ്പൊ ബെറ്റര്‍ഹാഫ് ഉള്ളോണ്ട് എന്തേലൊക്കെ തിന്നും കുടിച്ചും കഴിയണൂലേ...പാചകാരിയാണേന്നുള്ള വിശ്വാസവും നല്ലത്...അതൊരു ആശ്വാസമാണല്ലോ...?

തുടര്‍ന്നും എഴുതുക....ആശംസകള്‍.

ഇനീം എന്തെങ്കിലുമൊക്കെ പഠിക്കണമെന്നുണ്ടെങ്കില്‍ ഇവിടെ ഒന്നു ക്ലിക്കി നോക്കൂ...

ഓ:ടോ:സംഭവം പഠിക്കണതൊക്കെ കൊള്ളാം..അതെല്ലാം ഉണ്ടാക്കി ബ്ലോഗില്‍ പോട്ടങ്ങള് പോസ്റ്റരുത്... പ്ലീസ്... അല്ലേല്‍ തന്നെ പട്ടിണിയാ... വെറുതേ കൊതിപ്പിക്കരുത്.

മഴത്തുള്ളി said...

ഹഹഹ ഇനി നോര്‍ത്തിന്ത്യനും ഉണ്ടാക്കാന്‍ പഠിക്കൂ :)

മഴത്തുള്ളി said...

ഹഹഹ ഇനി നോര്‍ത്തിന്ത്യനും ഉണ്ടാക്കാന്‍ പഠിക്കൂ :)

മഴത്തുള്ളി said...

ഹഹഹ ഇനി നോര്‍ത്തിന്ത്യനും ഉണ്ടാക്കാന്‍ പഠിക്കൂ :)

അജയ്‌ ശ്രീശാന്ത്‌.. said...

"എന്തായാലും ഇല്ല എന്നൊരൊഴുക്കന്‍ മട്ടില്‍ മറുപടി കൊടുത്ത് ഇനി ഇറ്റാലിയന്‍ തായി ഡിഷസിനേ പറ്റി ഒന്നും ചൊദിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടു കൂടി ഞാന്‍ മെനുവിലേക്കു കണ്ണും നട്ടിരുന്നു..."

കൊള്ളാംട്ടോ...