മൂന്നുനിലയുള്ള ഡച്ച് കെട്ടിടത്തിന്‍ടെ ബാല്‍ക്കണിയിലിരുന്നാല്‍ കുറെ കാഴ്ചകള്‍ കാണാം.
പൂച്ചകള്‍ അല്ലെങ്കില്‍ പട്ടികള്‍ അതുമല്ലെങ്കില്‍ സ്വന്തം കുട്ടികളേ(ഉന്തുവണ്ടിയിലാക്കി) യും കൂട്ടി നടക്കാനിറങ്ങുന്ന സായ്പന്മാരും മദാമ്മകളും.ആറടി പൊക്കമാണു ഇവിടത്തുകാരുടെ അവെരെജ് ഹയ്റ്റെ്.അപ്പോള്‍ എന്‍ടെ വീട്ടിലെ കാര്യമാണ് ഞാനോര്‍ത്തത്....അവിടത്തെ പൊക്കക്കാരി ഞാനാണ്...അച്ചന് 5 അടി 2 ഇന്‍ച് അമ്മയ്ക്ക് 5 അടി 1 ഇന്‍ച് പിന്നെ അനിയത്തിക്ക് 5 അടി 2 ഇന്‍ച്....അവരുടെ ഇടയില്‍ 5 അടി 3 ഇന്‍ചുകാരിയായ മഹാ പൊക്കക്കാരിയായി ഞാന്‍ വാണു പോന്നു...കല്ല്യാണം കഴിഞ്ഞതോടെ എന്‍ടെ അഹങ്കാരമെല്ലാം അവസാനിച്ചു...എന്‍ടെ ഹസ്ബന്‍ഡിന്‍ടെ വീട്ടിലെ എട്ടിലും ഒബ്പതിലും പഠിക്കുന്ന പീക്രി പിള്ളേര്‍ക്കു പോലും എന്നേലും പൊക്കം...ഇവിടെ വന്നപ്പോള്‍ ഈ പൊക്കക്കാരുടെ ഇടയിലോ നമ്മള്‍ വെറും ശൂന്യം....
അതു പോട്ടെ!!!ഹസ്ബന്‍ഡ് ഓഫീസില്‍ പോയാല്‍ ഇതാണ്പരിപാടി.വായിനോട്ടം.ബാല്‍ക്കണിയിലിരുന്ന് താഴെ വഴിയിലൂടെ പൊകുന്ന സകല സായ്പന്മാരെയും മദാമ്മമാരെയും അവരുടെ പട്ടികളെയും കുട്ടികളേയും വീക്ഷിക്കുക....നല്ല രസമുള്ള പരിപാടിയാണ്.പക്ഷെ അവര്‍ തിരിച്ചു മുകളിലേക്കു നോക്കരുതെന്നു മാത്രം...നോക്കിയാല്‍ അതിന്‍ടെ രസം മുഴുവന്‍ പോകും.
ഞാന്‍ പതുക്കെ ബാല്‍കണിയില്‍ നിന്നു എഴുന്നേറ്റ് താഴെക്കിറങ്ങി. ഒരു റോഡാണ്.റോഡിനിരുവശത്തും തടാകങ്ങളും മരങ്ങളും.തടാകത്തില്‍ അരയന്നങ്ങളും താറാവുകളും.ഒറ്റമനുഷ്യരില്ല അടുത്തെങ്ങും.
ആരും അടുത്തില്ലെന്ന് ചുറ്റും നോക്കി ഒന്നുകൂടി ഉറപ്പുവരുത്തി അവയുടെ ആ അരയന്നങ്ങളുടെ അടുത്തേക്കു ഞാന്‍ നടന്നു...തെറ്റിധരിക്കരുത് പിടിച്ചു കൊണ്ടൊയി കറി വെച്ചു തിന്നാനൊന്നുമല്ല കേട്ടോ....
നമ്മുടെ രവിവര്‍മയുടെ ദമയന്തി ചിത്രത്തിലെ ഹംസം ഇതുപോലിരിന്നിരിക്കണം എന്നും മറ്റും കൂലുങ്കുഷിതമായി ചിന്തിച്ച് അവയെ സമീപിക്കുബോഴാണ് ആ ഭൂതകാല സംഭവം എന്‍റ്റെ ഓര്‍മ്മയിലെത്തുന്നത്.
പണ്ട് പണ്ട് ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം...പച്ച ഫുള്‍ പാവാടയും വെള്ള ഷര്‍ട്ടുമിട്ട് രണ്ടു വശത്തും മുടി പിന്നി കെട്ടി എന്തൊക്കെയോ പുളുവുമടിച്ചു കൊണ്ട് സ്ക്കൂളിലേക്ക് നടക്കുകയാണ് ഞാന്‍.അപ്പൊഴാണാ നയനമനോഹരമനോഹരമായ കാഴ്ച്ച.ഒരു കൂട്ടം വാത്തകള്‍(താറാവിനെ പോലിരിക്കും നല്ല വെളുത്ത് സുന്ദരികളാണ്.) കുണുങ്ങി കുണുങ്ങി റോഡിന്‍ടെ ഒരു വശത്തു കൂടി നടന്നു വരുന്നത്.ആ കാഴ്ച്ച കണ്ടപ്പോള്‍ അടക്കാനാവാത്ത ഒരു മോഹമെന്നില്‍ തലപൊക്കി...ആയിടെ കണ്ട സിനിമയിലെ നായികയെ പോലെ അവയുടെ ഇടയിലൂടെ നടക്കണം....പിന്നെ താമസ്സിച്ചില്ല...ഞാനാ വാത്തകളുടെ ഇടയിലേക്ക് ഒരു സിനിമാതാരത്തെ പോലെ കൈകളും വീശിക്കൊണ്ട് സ്ലൊ-മോഷനില്‍ നടന്നു ചെന്നു...
ഹെന്‍റ്റമ്മച്ചിയേ ഞാന്‍ ഞെട്ടിപ്പോയി..അവറ്റകളെല്ലാം കൂടി എന്‍റ്റെ പിന്നാലെ ...കടന്നല്‍ കൂട്ടില്‍ കല്ലെടുത്തെറിഞ്ഞ അതേ ഇഫെക്ട്...ഞാനെന്‍റ്റെ ചുറ്റും നോക്കി...വണ്ടികള്‍ റോഡിലൂടെ ചീറിപ്പാഞ്ഞു പൊകുന്നു..ഒരേ ഒരു വഴി...ഞാനെന്‍റ്റെ അഞ്ച് കിലോ വരുന്ന ബാഗുമെടുത്ത് ഫുള്‍ പാവാടയും പൊക്കി പിടിച്ച് പാഞ്ഞു വരുന്ന വണ്ടികള്‍ക്കിടയിലൂടെ ഓടെടാ ഓട്ടം......അന്നു ഞാന്‍ രക്ഷപ്പെട്ടതെങ്ങിനെയെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.....
അനുഭവം ഗുരു...ഇനിയൊരു പരീക്ഷണതിന് ഞാനില്ല....ആ അരയന്നസുന്ദരിമാരെ അകലെ നിന്നു വീക്ഷിച്ചു കൊണ്ട് ഞാനടുത്ത കാഴ്ച്ചകളിലെക്കു കടന്നു........
19 comments:
ഭാര്യേ,.. നിന്റെ ബ്ലോഗിന് എന്റെ ആശംസകള്‍
ബൂലോഗത്തിലേക്ക് സ്വാഗതം.
ആദ്യത്തെ അനുഭവക്കുറിപ്പ് കൊള്ളാം. കൂടുതല്‍ വായനയ്ക്കായി കാത്തിരിക്കുന്നു.
കറുപ്പില്‍ പച്ചകൊണ്ടെഴുതിയിരിക്കുന്നു.. കൊള്ളാം. ആരും വായിക്കേണ്ടാ എന്നു വച്ചുവോ? ദയവായി വായിക്കാന്‍ കൊള്ളാവുന്ന ഒരു ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കൂ. പറ്റുമെങ്കില്‍ ടെക്സ്റ്റിന്റെ കളര്‍ മാറ്റാതിരിക്കൂ..
സ്വാഗതം.
ആദ്യ പോസ്റ്റ് നന്നായി. ഇനിയും എഴുതൂ...
അങ്ങനെ മറ്റൊരു ബ്ലോഗര്‍ ദമ്പതികള്‍ കൂടി അല്ലേ
സ്വാഗതം!
ഇനിയും എഴുതൂ
upaasanayuTe swaagatham
:)
upaasana
സ്വാഗതം
anu,
Nalla kurippu..Ezhuthu thudaroo
anu,
Nalla kurippu..Ezhuthu thudaroo
എവിടെ “അരയന്നസുന്ദരികള്‍“? രണ്ട് വട്ടം പരതിയിട്ടും കാണുന്നില്ലല്ലോ!
തുടക്കം നന്നായി.. ആശംസകള്‍!!!
സ്വാഗതം...
അരയന്നസുന്ദരികളക്ക് ആശംസകള്‍
നല്ല തുടക്കം,ആശംസകള്‍........,വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് കളര്‍ മാറ്റിയാല്‍ ശരിയാകും.
കറുപ്പില്‍ വെള്ള!! കണ്ണിനു പിടിക്കുന്നില്ല! സ്വാഗതം ഭൂലോകത്തേക്ക്..
ആശംസകള്‍
Post a Comment